ഖത്തറിലെ പള്ളികളില്‍ ബാങ്കിനും ഇക്കാമത്തിനുമിടയിലെ കാത്തിരിപ്പ് സമയം നീട്ടിയതായി ഔകാഫ്

ഖത്തറിലെ പള്ളികളില്‍ ബാങ്കിനും ഇക്കാമത്തിനുമിടയിലെ കാത്തിരിപ്പ് സമയം നീട്ടിയതായി ഔകാഫ്

ദോഹ: ഖത്തറിലെ പള്ളികളില്‍ ബാങ്കിനും ഇഖാമത്തിനുമിടയില്‍ കാത്തിരിപ്പ് സമയം നീട്ടിയതായി ഔകാഫ് അറിയിച്ചു. സുബഹി നമസ്‌കാരം ളുഹര്‍ നമസ്‌കാരം എന്നിവയുടെ ബാങ്ക് കഴിഞ്ഞുള്ള കാത്തിരുപ്പ് സമയമാണ് 15 മിനുട്ടായി നീട്ടിയത്. മറ്റു നമസ്‌കാര സമയങ്ങള്‍ക്കുള്ള കാത്തിരിപ്പ് സമയം 10 മിനിട്ടാണ്.

അടുത്ത വെള്ളിയാഴ്ച മുതല്‍ ജുമുഅയുടെ ആദ്യ ബാങ്ക് മുതല്‍ തന്നെ പള്ളികള്‍ വിശ്വാസികള്‍ക്കായി തുറന്നു നല്‍കും. ഏഴു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പള്ളികളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഔകാഫ് തങ്ങളുടെ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Share this story