ഖത്തറിലെ ലുസൈൽ റോഡിലെ ടണൽ വിളക്കുകളുടെ തിളക്കം കുറയ്ക്കണമെന്ന് ആവശ്യം

ഖത്തറിലെ ലുസൈൽ റോഡിലെ ടണൽ വിളക്കുകളുടെ തിളക്കം കുറയ്ക്കണമെന്ന് ആവശ്യം

ദോഹ: ഖത്തറിലെ ലുസൈല്‍ റോഡിലെ ടണല്‍ വിളക്കുകളുടെ തിളക്കം അസ്വസ്ഥപ്പെടുത്തുന്നതായി യാത്രക്കാരുടെ പരാതി. പൊതു മരാമത്ത് വകുപ്പ് ഈ വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നാണ് ആവശ്യം. സമൂഹ മാധ്യമങ്ങളിലും ഈ വിഷയത്തെ കുറിച്ച് രാജ്യത്തെ ഡ്രൈവര്‍മാര്‍ പരാതിപ്പെടുകയുണ്ടായി.

ലുസൈല്‍ റോഡിലെ അവസാന തുരങ്കത്തിലാണ് പ്രധനമായും ഈ പ്രശ്‌നമുള്ളത്. അധികൃതരുടെ ഇടപെടല്‍ ഈ വിഷയത്തില്‍ അടിയന്തര സ്വഭാവത്തില്‍ പ്രതീക്ഷിക്കുന്നതായും ഡ്രൈവര്‍മാരെ ഉദ്ധരിച്ച് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി.

Share this story