ഖത്തറില്‍ അമേരിക്കയുടെ പുതിയ സൈനിക പരിശീലന കേന്ദ്രം ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്

ഖത്തറില്‍ അമേരിക്കയുടെ പുതിയ സൈനിക പരിശീലന കേന്ദ്രം ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്

ദോഹ: ഖത്തറില്‍ അമേരിക്ക പുതിയ സൈനിക പരിശീലന കേന്ദ്രം ആരംഭിക്കാന്‍ തീരുമാനിച്ചതായി പെന്റഗണ്‍ റിപ്പോര്‍ട്ട്. അഫ്ഗാനിലെ അമേരിക്കന്‍ സൈനികരുടെ പിന്മാറ്റവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം നല്‍കാനാണ് ഖത്തര്‍ ആസ്ഥാനമായി അമേരിക്ക പുതിയ ഒരു സൈനിക കേന്ദ്രം കൂടി ആരംഭിക്കുന്നത്.

ആഗസ്റ്റോടെ പുതിയ സൈനിക കേന്ദ്രം പ്രവര്‍ത്തനം തുടങ്ങും. അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം വക്താവ് ജോണ് എഫ് കിര്‍ബി ഇക്കാര്യം സ്ഥിരീകരിച്ചു. അഫ്ഗാനിലെ രണ്ടു പതിറ്റാണ്ടുകളായി കൈവശം വച്ചിരുന്ന അമേരിക്കന്‍ സൈനിക കേന്ദ്രമായ അബഗ്രാം എയര്‍ ബേസില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ച ഉടനെയാണ് ഈ പ്രസ്താവനയെന്നതാണ് ശ്രദ്ധേയം. അബഗ്രാം എയര്‍ ബേസ് അഫ്ഗാന്‍ സൈന്യത്തിനാണ് അമേരിക്കന്‍ സര്‍ക്കാര്‍ കൈമാറിയത്.

Share this story