കുവൈത്തില്‍ പൊതുമാപ്പ് അവസാനിച്ചു; പ്രയോജനപ്പെടുത്തിയത് 23500 നിയമവിരുദ്ധ പ്രവാസികള്‍

കുവൈത്തില്‍ പൊതുമാപ്പ് അവസാനിച്ചു; പ്രയോജനപ്പെടുത്തിയത് 23500 നിയമവിരുദ്ധ പ്രവാസികള്‍

കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു മാസം നീണ്ട പൊതുമാപ്പ് കാലാവധി അവസാനിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിയമവിരുദ്ധമായി കുവൈത്തില്‍ താമസിച്ചിരുന്ന 23500 പേര്‍ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി.

ജലീബ് അല്‍ ശുയൂഖിലും ഫര്‍വാനിയ്യയിലും പൊതുമാപ്പ് കേന്ദ്രങ്ങള്‍ തുറന്നിരുന്നു. നിയമവിരുദ്ധ താമസക്കാര്‍ക്ക് അതത് രാജ്യത്തിന് അനുവദിച്ച തിയ്യതികളില്‍ ഈ കേന്ദ്രങ്ങളെ സമീപിച്ചാല്‍ മതിയായിരുന്നു. മടക്ക ടിക്കറ്റ് കുവൈത്ത് സര്‍ക്കാറാണ് നല്‍കുന്നത്. പിഴയടക്കേണ്ടതുമില്ല.

മാത്രമല്ല, മറ്റൊരു തൊഴില്‍ വിസയില്‍ രാജ്യത്തേക്ക് വീണ്ടും വരാം. പൊതുമാപ്പിന്റെ അവസാന ദിവസം നിരവധി പേരാണ് കേന്ദ്രങ്ങളിലെത്തിയത്. പൊതുമാപ്പ് ആനുകൂല്യം ലഭിച്ച 21000 പേരെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി. 2500 പേരുടെ യാത്രയില്‍ തീരുമാനമായിട്ടുണ്ട്. ഇന്ത്യക്കാരുടെ മടക്കം മെയ് അഞ്ചിന് ശേഷമുണ്ടാകുമെന്നാണ് സൂചന.

Share this story