റമദാൻ: 1025 തടവുകാർക്ക് മോചനം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ്

റമദാന് മുന്നോടിയായി യുഎഇയിൽ തടവുകാർക്ക് മോചനം. 1025 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണു ഉത്തരവിട്ടത്. ശിക്ഷ കാലയളവിൽ നല്ല പെരുമാറ്റം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് യുഎഇ പ്രസിഡന്റ് ഉത്തരവിട്ടിരിക്കുന്നത്. 

മോചിതരാകുന്ന തടവുകാരുടെ സാമ്പത്തികബാധ്യതകൾ പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. മോചിതരാകുന്നവർക്ക് അവരുടെ ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കാനുള്ള അവസരം നൽകുകയാണ് യുഎഇ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ക്ഷമ, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യു.എ.ഇ.ഭരണാധികാരികളുടെ മാനുഷികപരിഗണനയുടെ ഭാഗമായാണ് നടപടി.

Share this story