ഖത്തറില്‍ വിന്റര്‍ കാംപിംഗിനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ പുനരാരംഭിച്ചു

Quatar

ദോഹ: വിന്റര്‍ കാംപിംഗിനായുള്ള രജിസ്ട്രേഷന്‍ ഒക്ടോബര്‍ 31 ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് വീണ്ടും ആരംഭിച്ചു. പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയമാണ് ഇക്കാര്യം  അറിയിച്ചത്.  

റൗദത്ത് റാഷിദ്, റൗദത്ത് ഐഷ, ഉമ്മുല്‍ അസം റോഡ്, അല്‍ ഖോര്‍, അല്‍ വാബ്, അല്‍ താഖിറ നോര്‍ത്ത്, അല്‍ ഒടൂരിയ, അല്‍ സന, നോര്‍ത്ത് അല്‍ ഖൈബ്, അല്‍ ഉദെയ്ദ്, അല്‍ ഖറൈജ് സൗത്ത്, അബു സംര, അല്‍ ഷമാല്‍, അല്‍ ഗഷാമിയ, ഐന്‍ മുഹമ്മദ്, സീലൈന്‍, അല്‍ നിഖിയാന്‍, അല്‍ ഖരാറ, മുകയ്നിസ് എന്നിവയാണ് രജിസ്ട്രേഷനായുള്ള സ്ഥലങ്ങള്‍.

പൗരന്മാരുടെ തുടര്‍ച്ചയായ ആവശ്യത്തെ തുടര്‍ന്നാണ് രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റ്  (www.mme.gov.qa)  വഴിയും 'ഔണ്‍' മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും രജിസ്ട്രേഷന്‍ സാധ്യമാകും.

Share this story