ജി- 20 രാജ്യങ്ങളില്‍ മൂന്നാമത്തെ സ്മാര്‍ട്ട് നഗരമായി റിയാദ്

Saudi

റിയാദ്: 2021 ലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് സ്മാര്‍ട്ട് സിറ്റി ഇന്‍ഡക്സില്‍ ജി20 രാജ്യങ്ങളുടെ തലസ്ഥാനങ്ങളില്‍ മൂന്നാമത്തെ മികച്ച നഗരമായി റിയാദ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 റാങ്കുകള്‍ ഉയര്‍ന്നാണ് ഈ നേട്ടം.

ആഗോള തലത്തിലെ സ്മാര്‍ട്ടായ 30 ാമത്തെ നഗരമായിരുന്നു റിയാദ്. ലോസ് ആഞ്ചലസ്, മഡ്രിഡ്, ഹോങ്കോങ്, പാരീസ് തുടങ്ങിയ പ്രധാന നഗരങ്ങളെ പിന്തള്ളിയാണ് സൗദി തലസ്ഥാനം മുന്നേറിയത്. റിയാദിന്റെ പുരോഗതി, ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിന് ശേഷം ജി 20 രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള രണ്ടാമത്തെതും ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യവുമാക്കി. 34 സൂചകങ്ങള്‍ അനുസരിച്ച് രാജ്യത്തിന്റെ തലസ്ഥാനം മെച്ചപ്പെടുത്തിയതിന്റെ ഫലമാണിത്.

ലോകത്ത് 73ാം സ്ഥാനത്തും അറബ് ലോകത്ത് നാലാം സ്ഥാനത്തുമുള്ള റിയാദിന് ശേഷം സൗദിയിലെ രണ്ടാമത്തെ നഗരമായി മദീനയെ സൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നൂതന അടിസ്ഥാന സൗകര്യങ്ങളും സ്മാര്‍ട്ട് ആപ്ലിക്കേഷനുകളും പ്രദാനം ചെയ്യുന്നതിലും വികസന പദ്ധതികള്‍ നടപ്പാക്കുന്നതിലും എല്ലാ മേഖലകളുടെയും കൂട്ടായ പ്രയത്നങ്ങള്‍ രണ്ട് നഗരങ്ങളെയും മറ്റുള്ളവരെ മറികടന്ന് ഉയര്‍ന്ന ജീവിത നിലവാരം നല്‍കുന്ന സ്ഥലങ്ങളായി മാറാന്‍ ഇടയാക്കിയതായി സൂചിക പറയുന്നു.

Share this story