ഓടിയെത്തിയത് തർക്കം പരിഹരിക്കാൻ: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Gulf

ഷാർജ: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലക്കാട് തൃക്കാക്കല്ലൂർ കല്ലുങ്കുഴി അബ്ദുൽ ഹക്കീം പടലത്ത് എന്ന യുവാവാണ് ഷാർജയിൽ കൊല്ലപ്പെട്ടത്. ഷാർജ മുവൈലയിലെ താൻ ജോലി ചെയ്യുന്ന നെസ്റ്റോ ഹൈപ്പർ മാർക്കറ്റിനടുത്തെ കഫ്റ്റീരിയിൽ കഴിഞ്ഞ ദിവസമാണ് കൊലപാതകം നടന്നത്. പ്രശ്‌നം പരിഹരിക്കാൻ വേണ്ടിയാണ് ഹക്കീം കഫ്റ്റീയയിലെത്തിയത്.

നെസ്റ്റോയിലെ ജീവനക്കാരെല്ലാം ജോലി ഒഴിവ് വേളകളിലും മറ്റും ചായ കുടിക്കാൻ ഈ കഫ്റ്റീയയിലാണ് എത്താറുള്ളത്. ഹക്കീമിന്റെ സഹപ്രവർത്തകൻ മലപ്പുറം സ്വദേശി ഫവാസ് ചായ കുടിക്കാൻ ചെന്നപ്പോൾ അവിടെയെത്തിയ പാകിസ്ഥാൻ സ്വദേശി നിസാര കാര്യങ്ങൾ പറഞ്ഞ് വാക്കു തർക്കത്തിലേർപ്പെടുകയായിരുന്നു. ഫവാസിന്റെ മുഖത്തേയ്ക്ക് ഇയാൾ ചായ ഒഴിക്കുകയും ചെയ്തു. ഈ പ്രശ്‌നം പരിഹാരിക്കുന്നതിനായാണ് ഹക്കീം ഇവിടെയെത്തിയത്. ഇതിനിടെയാണ് പാകിസ്ഥാൻ സ്വദേശി ഹക്കീമിനെ കുത്തിയത്.

Share this story