സൗദി ബസപകടം: മരണസംഖ്യ 21 ആയി; പരുക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും

saudi

സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അബഹക്ക് സമീപം ചുരത്തിൽ മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും. മുഹമ്മദ് ബിലാൽ, റാസാ ഖാൻ എന്നിവരാണ് പരുക്കേറ്റവരുടെ കൂട്ടത്തിലുള്ള ഇന്ത്യക്കാർ. ഇവരുടെ നില ഗുരുതരമാണ്. അതേസമയം ഇവർ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന കാര്യം വ്യക്തമായിട്ടില്ല. 

21 പേരാണ് അപകടത്തിൽ മരിച്ചത്. 26 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ജിദ്ദ റൂട്ടിൽ അബഹക്കും മഹായിലിനും ഇടയിൽ ഷഹാർ അൽറാബത്ത് എന്ന ചുരത്തിലാണ് തിങ്കളാഴ്ച വൈകുന്നേരം അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡിന്റെ കൈവരി തകർത്ത് കുഴിയിലേക്ക് മറിയുകയും തീപിടിക്കുകയുമായിരുന്നു. 47 പേരാണ് ബസിലുണ്ടായിരുന്നത്.
 

Share this story