സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് യുഎഇയുടെ പരമോന്നത സിവിലിയൻ പുരസ്‌കാരം

mbs

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് സമ്മാനിച്ച് യുഎഇ. ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പുരസ്‌കാരം സമ്മാനിച്ചത്. സൗദിയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്.

Share this story