കൊറോണ വൈറസ്: സൗദിയിൽ 30 മലയാളി നഴ്‌സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റി; ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു

കൊറോണ വൈറസ്: സൗദിയിൽ 30 മലയാളി നഴ്‌സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റി; ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ ഒരു മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ 30 മലയാളി നഴ്‌സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റി. അബഹയിലാണ് സംഭവം. കൊറോണ വൈറസ് ബാധിച്ച ഫിലിപ്പൈൻസ് യുവതിയെ ചികിത്സിച്ച മലയാളി നഴ്‌സുമാരെയാണ് പ്രത്യേക മുറിയിലേക്ക് മാറ്റിയത്. ഇതിൽ ഒരാൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

പ്രത്യേക മുറിയിലേക്ക് മാറ്റിയ നഴ്‌സുമാർക്ക് മതിയായ ചികിത്സയോ കൃത്യമായ ഭക്ഷണമോ നൽകുന്നില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. കോട്ടയം ഏറ്റുമാനൂർ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അൽ ഹയാദ് നാഷണൽ ആശുപത്രിയിലെ ജീവനക്കാരിയാണ് ഇവർ

ഫിലിപ്പീൻ സ്വദേശിയായ യുവതിക്കാണ് ആദ്യം രോഗം പിടിപെട്ടത്. ഇവരെ ശുശ്രൂഷിക്കുന്നതിനിടെ ഏറ്റുമാനൂർ സ്വദേശിയിലേക്കും വൈറസ് പടരുകയായിരുന്നു. രോഗവിവരം ആശുപത്രി അധികൃതർ മറച്ചുവെക്കുകയാണെന്ന് ഇവിടുള്ള മലയാളികൾ ആരോപിക്കുന്നു. സംഭവം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും ഇവർ അറിയിച്ചു.

പ്രത്യേക മുറിയിലേക്ക് മാറ്റിയ നഴ്‌സുമാരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ആദ്യഘട്ട ഫലത്തിൽ ഇവർക്ക് രോഗബാധയേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്

 

Share this story