സൗദിയിൽ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് ഏഴ് മലയാളികൾ

സൗദിയിൽ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് ഏഴ് മലയാളികൾ

കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ സൗദിയിൽ ഏഴ് മലയാളികൾ മരിച്ചു. ജിദ്ദ, മെക്ക, ദമാം, ജുബൈൽ, റിയാദ്, ദാവാദ്മി എന്നിവിടങ്ങളിലാണ് ഒരു സ്ത്രീ ഉൾപ്പെടെ ഏഴ് പേർ മരിച്ചത്. സൗദിയിൽ ഇതോടെ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 42 ആയി.

മലപ്പുറം കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി കോട്ടുമ്മൽ അലിരായിൻ (50), കൊല്ലം പാതാരം ഇരവിച്ചിറ പടിഞ്ഞാറ് സ്വദേശി മുകളയ്യത്ത് പുത്തൻ വീട്ടിൽ രാജു (56), മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡൊമിനിക് (38), പത്തനംതിട്ട തിരുവല്ല സ്വദേശിനി സിമി സുരേഷ് ആനന്ദ് (48), ഏറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി തറയിൽ സാബു ടി. മാത്യു (52), മലപ്പുറം പാണ്ടിക്കാട് ഒറവമ്പുറം സ്വദേശി മീൻപിടി ഹൗസിൽ മുഹമ്മദ് ശരീഫ് (50), കോഴിക്കോട് താമരശ്ശേരി സ്വദേശി കോരങ്ങാട് സുബ്രഹ്മണ്യൻ (54) എന്നിവരാണ് മരിച്ച പ്രവാസികൾ.

സൗദിയിൽ ഇതുവരെ കൊവിഡ് ബാധിച്ച് 525 പേരാണ് മരിച്ചത്. ഇതിൽ 42 പേരും മലയാളികളാണ്. ഇന്നലെ 22 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. പുതുതായി 1881 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 87,142 ആയി

Share this story