ജുബൈലില്‍ ആദ്യ സിനിമാ തിയേറ്റര്‍ വരുന്നു

ജുബൈലില്‍ ആദ്യ സിനിമാ തിയേറ്റര്‍ വരുന്നു

ജുബൈല്‍: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന ജുബൈല്‍ നഗരത്തില്‍ ആദ്യ സിനിമാ തിയേറ്റര്‍ തുറക്കുന്നു.

അഞ്ച് സ്‌ക്രീനുകളും 416 സീറ്റുകളുമായി ജുബൈല്‍ മാളില്‍ തുടങ്ങുന്ന തിയേറ്ററിന് ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ (ജി.സി.എ.എം) അനുമതി നല്‍കി.

2018 ഏപ്രിലിലാണ് സൗദി അറേബ്യയില്‍ ആദ്യ സിനിമാ ഹാള്‍ റായാദില്‍ തുറന്നത്. അഞ്ച് വര്‍ഷത്തിനകം 15 നഗരങ്ങളിലായി 40 തിയേറ്ററുകള്‍ തുറക്കാനുള്ള പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കര്‍ശന കോവിഡ് നിയന്ത്രണ നടപടികളോടെ ജൂണിലാണ് സൗദിയിലെ സിനിമാ തിയേറ്ററുകള്‍ വീണ്ടും തുറന്നത്.

Share this story