സൗദി എയർലൈൻസിനു വേണ്ടി പുതിയ ബോയിങ്​ വിമാനം ജിദ്ദയിലെത്തി

സൗദി എയർലൈൻസിനു വേണ്ടി പുതിയ ബോയിങ്​ വിമാനം ജിദ്ദയിലെത്തി

റിയാദ്: സൗദി എയർലൈൻസിനു വേണ്ടി പുതിയ ബോയിങ്​ വിമാനം ബി 787-10 ജിദ്ദയിലെത്തി. അമേരിക്കയിലെ ബോയിങ്​ കമ്പനി ആസ്ഥാനത്ത്​ നിന്നാണ്​ അഞ്ചാമത്തെ ​ഡ്രീംലൈനർ വിമാനം ജിദ്ദയിലെത്തിയത്​. ഇതേ ഇനത്തിലുള്ള എട്ട്​ വിമാനങ്ങളാണ്​ സൗദി എയർലൈൻസ്​ ബുക്ക്​ ചെയ്​തത്​. നാല്​ വിമാനങ്ങൾ നേരത്തേ എത്തിയിട്ടുണ്ട്​.

നൂതന സാങ്കേതിക സംവിധാനങ്ങളും മികച്ച സൗകര്യങ്ങളും ഉയർന്ന പ്രവർത്തന ശേഷിയുമുള്ളതാണ്​ പുതിയ വിമാനമെന്ന്​ ‘സൗദിയ’ഡയറക്​ടർ ജനറൽ സാമീ സിന്ദി പറഞ്ഞു.

Share this story