ജിദ്ദയില്‍ അല്‍ ബെയ്ക് ദിവസം പതിനായിരം സൗജന്യ ഭക്ഷണപ്പൊതികള്‍ നല്‍കും
Apr 6, 2020, 14:04 IST
ജിദ്ദ: ജിദ്ദയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നയിടങ്ങളിലെ താമസക്കാര്‍ക്ക് ദിവസം പതിനായിരം ഭക്ഷണപ്പൊതികള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ അല്‍ ബെയ്ക്. സൗദിയിലെ ജനകീയ റസ്റ്റോറന്റ് ശൃംഖലയായ അല്‍ ബെയ്ക് പൊരിച്ച ചിക്കന്‍ അടക്കമുള്ള ഭക്ഷണമാണ് വിതരണം ചെയ്യുക.
ജിദ്ദയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ നിലനില്‍ക്കുന്ന ജില്ലകളിലാകും ഭക്ഷണ വിതരണം. ശനിയാഴ്ച മുതലാണ് സമ്പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ജിദ്ദയില്‍ മാത്രം അല്‍ ബെയ്കിന് 40ലേറെ ഔട്ട്ലെറ്റുകളുണ്ട്.