സൗദിയിൽ ഇനി കോൾ സെന്റർ ജോലികൾ സ്വദേശികൾക്ക് മാത്രം; പ്രവാസികൾക്ക് തിരിച്ചടിയാകും

saudi

സൗദി അറേബ്യയിൽ കോൾ സെന്റർ ജോലികൾ ഇനി സ്വദേശികൾക്ക് മാത്രം. എല്ലാ കോൾ സെന്റർ ജോലികളിലും സൗദി യുവതി യുവാക്കളെ നിയമിക്കണമെന്ന സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ നടപ്പായത്. 

ഈ രംഗത്തെ സ്വദേശിവത്കരണത്തിലൂടെ സ്വദേശികൾക്ക് നിരവധി തൊഴിലവസരങ്ങൾ ലഭിക്കും. നിലവിൽ ഈ മേഖലയിൽ ജോലിയെടുക്കുന്ന പ്രവാസികൾ മുഴുവൻ പുറത്താകും. ഫോൺ, ഈമെയിൽ, ചാറ്റിങ്, സോഷ്യൽ മീഡിയ, നേരിട്ട് ഇടപെടൽ, പുറം കരാർ സേവനങ്ങൾ തുടങ്ങിയ ഏത് വഴിയിലൂടെയുമുള്ള കസ്റ്റമർ സർവീസ് ജോലിയിൽ സൗദികളെയല്ലാതെ നിയമിക്കാൻ പാടില്ല. നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷ നേരിടേണ്ടിവരും.

Share this story