സൗദിയില്‍ ചരക്കുനീക്കുന്ന വാഹനങ്ങളില്‍ വിദേശിയെ ജോലിക്കുവെച്ചാല്‍ പിഴ

സൗദിയില്‍ ചരക്കുനീക്കുന്ന വാഹനങ്ങളില്‍ വിദേശിയെ ജോലിക്കുവെച്ചാല്‍ പിഴ

റിയാദ്: ആകെ ഭാരം 3,500 കിലോയില്‍ കവിയാത്ത മിനി ലോറികളും വാനുകളും ഉപയോഗിച്ച് ചരക്ക് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍ പൊതുഗതാഗത അതോറിറ്റി പരിഷ്‌കരിക്കുന്നു. വിദേശികളെ ജോലിക്കു വെച്ചാല്‍ 5,000 റിയാല്‍ പിഴ ലഭിക്കും.

പുതിയ വ്യവസ്ഥകള്‍ അടങ്ങിയ നിയമാവലി അതോറിറ്റി തയ്യാറാക്കിവരികയാണ്. മിനി ലോറികള്‍ ഉപയോഗിച്ചുള്ള ചരക്ക് നീക്കം ക്രമീകരിക്കാനാണ് പുതിയ നിയമാവലിയിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്.

ചരക്കു ഗതാഗതത്തിന് ഉപയോഗിക്കുന്ന മിനിലോറികള്‍ക്കും വാനുകള്‍ക്കും പത്തു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടാകരുതെന്ന് പുതിയ നിയമാവലി അനുശാസിക്കുന്നു.

Share this story