കൊറോണ: സൗദിയിൽ 21 ദിവസത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചു
Mar 23, 2020, 10:30 IST
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സൗദിയിൽ തിങ്കളാഴ്ച മുതൽ 21 ദിവസത്തേക്ക് കർഫ്യു ഏർപ്പെടുത്തി. വൈകിട്ട് ഏഴ് മണി മുതൽ പുലർച്ചെ ആറ് മണി വരെയാണ് കർഫ്യു. തിങ്കളാഴ്ച വൈകിട്ട് മുതൽ കർഫ്യു നിലവിൽ വരും
സൗദിയിൽ രോഗബാധിതരുടെ എണ്ണം 511 ആയി ഉയർന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഞായറാഴ്ച മാത്രം 119 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കർഫ്യു സമയങ്ങളിൽ പൗരൻമാരും താമസക്കാരും അവരവരുടെ വീടുകളിൽ തങ്ങണമെന്ന് സൽമാൻ രാജാവ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.