സൗദിയിൽ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ ലോറിയിടിച്ച് നാല് മരണം

Police

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ നാല് പേര്‍ മരിച്ചു. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായതെന്ന് മദീന റെഡ്ക്രസന്റ് വക്താവ് അറിയിച്ചു.

മദീനയിലെ സെക്കൻഡ് റിംഗ് റോഡിലുണ്ടായ അപകടത്തിൽ നാലു പേര്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.

Share this story