ഈ വർഷത്തെ ഹജ്ജ് സൗദിയിൽ താമസിക്കുന്നവർക്ക് മാത്രം
Jun 23, 2020, 08:21 IST
![ഈ വർഷത്തെ ഹജ്ജ് സൗദിയിൽ താമസിക്കുന്നവർക്ക് മാത്രം](https://metrojournalonline.com/static/c1e/client/89527/migrated/64f7af25c5c7a2945aaf0040e9dc2564.jpg)
ഈ വർഷത്തെ ഹജ്ജ് സൗദി അറേബ്യയിൽ താമസിക്കുന്നവർക്ക് മാത്രം. മറ്റ് രാജ്യങ്ങളിലെ തീർഥാടകരെ ഇത്തവണ അനുവദിക്കില്ലെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇപ്പോൾ സൗദിയിൽ താമസിക്കുന്ന വിദേശികൾക്ക് ഹജ്ജ് നിർവഹിക്കാം
സാമൂഹിക അകലം അടക്കമുള്ള കർശന ഉപാധികളോടെയാകും ഹജ്ജ് എന്ന് സൗദി വ്യക്തമാക്കി. സാധാരണയായി ഓരോ വർഷവും 25 ലക്ഷത്തോളം തീർഥാടകരാണ് ഹജ്ജ് നിർവഹിക്കാനായി സൗദിയിൽ എത്താനുള്ളത്.