വിശുദ്ധ കഅബ കഴുകൽ ചടങ്ങ് നാളെ

Mecca

മക്ക: ഈ വർഷത്തെ വിശുദ്ധ കഅബ കഴുകൽ ചടങ്ങ് നാളെ നടക്കുമെന്ന് ഇരുഹറം കാര്യമന്ത്രാലയം അറിയിച്ചു. മക്ക വിജയ ദിവസം അന്ത്യ പ്രവാചകൻ മുഹമ്മദ് നബി (സ)അനുയായികളുമൊത്ത് കഅ്ബ കഴുകി വൃത്തിയാക്കിയതിന്റെ സ്മരണാർത്ഥമാണ് ഓരോ വർഷവും പുതു ഹിജ്‌റ വർഷത്തിലെ മുഹറം മാസത്തിൽ ചടങ്ങ് നടക്കുന്നത്.

സുബഹി നമസ്കാര ശേഷം മേത്തരം പനിനീര്‍ കലര്‍ത്തിയ വിശുദ്ധ സംസം ജലവും റോസ് വാട്ടറും കലർത്തിയ മിശ്രിതം ഉപയോഗിച്ചാണ് കഅ്ബയുടെ ഉൾഭാഗവും ചുമരും കഴുകുക. പനിനീരില്‍ മുക്കിയ തുണികൊണ്ട് കഅ്ബയുടെ ഉള്‍ഭാഗത്തെ ചുമരും തൂണുകളും തുടക്കുകയും സുഗന്ധം പൂശുകയും ചെയ്യും. തുടര്‍ന്ന് വിശുദ്ധ കഅ്ബയെ ത്വവാഫ് ചെയ്ത് നിസ്‌കാരം നിര്‍വഹിക്കുന്നതോടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും.

ചടങ്ങിൽ മക്ക ഗവർണ്ണർ, ഹറം കാര്യാലയ മേധാവികൾ, ഹറമിലെ ഇമാമുമാർ, മന്ത്രിമാർ, പണ്ഡിതൻമാർ, തുടങ്ങിയവർ പങ്കെടുക്കും. കൊവിഡ് മുൻകരുതൽ നടപടികൾ പാലിച്ചാണ് ചടങ്ങ് നടക്കുക.

Share this story