12 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഉംറ തീര്‍ഥാടനത്തിന് അനുമതി നൽകി ഹജ്ജ് ഉംറ മന്ത്രാലയം

Macca

മക്ക: 12 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഉംറ തീര്‍ഥാടനത്തിന് അനുമതി നൽകി ഹജ്ജ് ഉംറ മന്ത്രാലയം. നേരത്തെ കൊവിഡ് പശ്ചാത്തലത്തില്‍ 18 വയസ്സ് മുതലുള്ളവര്‍ക്കായിരുന്നു അനുമതി നല്‍കിയിരുന്നത്. പുതിയ ഉംറ സീസണ്‍ ആരംഭിച്ചതോടെ 12-18 വയസ്സ് ഇടയില്‍ ഉള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്കും അനുമതി നൽകിയിട്ടുണ്ട് .

രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ ലഭിച്ച 12-18 വയസുകള്‍ക്കിടയിലുള്ളവര്‍ക്കാണ് ഉംറ അനുമതി നല്‍കുന്നത്. ഈ പ്രായ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 13,000-ത്തിലധികം പെര്‍മിറ്റുകള്‍ നല്‍കിയതായും മന്ത്രാലയം അറിയിച്ചു.

Share this story