മൊഡേണയുടെ കൊവിഡ് വാക്‌സിന് അനുമതി നൽകി സൗദി; രാജ്യത്ത് അനുമതി ലഭിച്ച നാലാമത്തെ വാക്‌സിൻ

മൊഡേണയുടെ കൊവിഡ് വാക്‌സിന് അനുമതി നൽകി സൗദി; രാജ്യത്ത് അനുമതി ലഭിച്ച നാലാമത്തെ വാക്‌സിൻ

മൊഡേണയുടെ കൊവിഡ് പ്രതിരോധ വാക്സിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരം. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇനി മൊഡേണ വാക്സിന്റെ ഇറക്കുമതി ആരോഗ്യ മന്ത്രാലയം ആരംഭിക്കുമെന്ന് ഫുഡ് ആൻഡ ഡ്രഗ് അതോറിറ്റി അറിയിച്ചു. രാജ്യത്തേക്ക് കൊണ്ടുവരുന്ന വാക്സിനുകളുടെ സാമ്പിൾ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്യും.

സൗദിയിൽ അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിനായി മൊഡേണ. ആസ്ട്രസെനക, ഫൈസർ ബയോഎൻടെക്, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾക്കായിരുന്നു നിലവിൽ സൗദി അറേബ്യയിൽ ഔദ്യോഗിക അംഗീകാരമുള്ളത്.

 

Share this story