ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു
Jul 1, 2020, 09:03 IST
ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം ബീമാപള്ളി സ്വദേശി പുതുവല്‍ പുരയിടം മുഹമ്മദ് സലീം(45)ആണ് മരിച്ചത്. സൗദിയിലെ ബുറൈദയില്‍ കഴിഞ്ഞ 14 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു മുഹമദ് സലീം
കൊവിഡ് പോസിറ്റീവ് ആയതിനാല്‍ കഴിഞ്ഞ പത്ത് ദിവസമായി വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ശ്വാസതടസ്സം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.