സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
Jul 3, 2020, 11:15 IST
സൗദി അറേബ്യയിലെ റിയാദില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി മരിച്ചു. കായംകുളം ഇലിപ്പക്കുളം സ്വദേശി നദീറാണ് മരിച്ചത്. 55 വയസ്സായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 15 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന നദീര്‍ രണ്ട് വര്‍ഷം മുമ്പാണ് ഒടുവില്‍ നാട്ടില്‍ പോയയത്.