ഇന്നുമുതല്‍ ഹറമിലേക്ക് പ്രാര്‍ത്ഥനാ അനുമതി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ഇന്നുമുതല്‍ ഹറമിലേക്ക് പ്രാര്‍ത്ഥനാ അനുമതി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

മക്ക : വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മക്കയിലേക്കുള്ള ഹാജിമാരെ സ്വീകരിക്കുന്ന നടപടി ക്രമങ്ങള്‍ ആരംഭിച്ചതോടെ ഇന്നുമുതല്‍ ഹറമിലേക്ക് പ്രാര്‍ത്ഥനാ അനുമതി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഹജ്ജ്- ഉംറ സുരക്ഷാ സേനയുടെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി പറഞ്ഞു.

ഹാജിമാരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്,അതെ സമയം തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള മുഴുവന്‍ ക്രമീകരങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിച്ച ശേഷം ദുല്‍ഹജ്ജ് പതിനാല് മുതല്‍ ഉംറ -ജുമുഅ നിസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അനുമതി ഓണ്‍ലൈന്‍ വഴി ലഭ്യമാകുമെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.

Share this story