സൗദിയിൽ വ്യാഴാഴ്ച മുതൽ മഴക്ക് സാധ്യത 

സൗദിയിൽ വ്യാഴാഴ്ച മുതൽ മഴക്ക് സാധ്യത 

റിയാദ്: സൗദി അറേബ്യയിൽ അടുത്ത വ്യാഴാഴ്ച മുതൽ നേരിയ തോതിൽ മഴക്ക് സാധ്യതയുള്ളതായി നാഷണൽ സെന്റർ ഫോർ മെറ്ററോളജി അറിയിച്ചു. സെന്ററിന്റെ ഏറ്റവും പുതിയ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് മഴക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരിക്കുന്നത്.

പടിഞ്ഞാറ്, വടക്ക്, മധ്യ മേഖലകളിലാണ് കൂടുതൽ മഴക്കു സാധ്യതയുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ കൃത്യമായ വിവരങ്ങൾ അറിയിക്കുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്ററോളജി വൃത്തങ്ങൾ വെളിപ്പെടുത്തി.

Share this story