ക്വാറന്റൈൻ ലംഘനം: സൗദിയിൽ 238 കൊവിഡ് രോഗികൾ അറസ്റ്റിൽ

ക്വാറന്റൈൻ ലംഘനം: സൗദിയിൽ 238 കൊവിഡ് രോഗികൾ അറസ്റ്റിൽ

സൗദി അറേബ്യയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 238 കൊവിഡ് രോഗികൾ അറസ്റ്റിൽ. പിടിയിലായവർക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ച ശേഷം ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി.

സൗദി അറേബ്യയിൽ ക്വാറന്റീൻ നിയമങ്ങൾ ലംഘിക്കുന്നത് രണ്ട് വർഷം വരെ ജയിൽ ശിക്ഷയും രണ്ട് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നിയമലംഘനത്തിന് വീണ്ടും പിടിക്കപ്പെട്ടാൽ ശിക്ഷ ഇരട്ടിയാവും.

ക്വാറന്റീൻ നിയമലംഘനത്തിന് പിടിക്കപ്പെടുന്ന വിദേശികളെ സൗദി അറേബ്യയിൽ നിന്ന് നാടുകടത്താനും സ്ഥിരമായ പ്രവേശന വിലക്ക് ഏർപ്പെടുത്താനും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

 

Share this story