കോവിഷീല്‍ഡ് വാക്സിൻ സ്വീകരിച്ച് സൗദിയില്‍ എത്തിയവര്‍ ഉടനെതന്നെ രജിസ്റ്റര്‍ ചെയ്യണം

കോവിഷീല്‍ഡ് വാക്സിൻ സ്വീകരിച്ച് സൗദിയില്‍ എത്തിയവര്‍ ഉടനെതന്നെ രജിസ്റ്റര്‍ ചെയ്യണം

റിയാദ്: ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച് സൗദിയിലെത്തിയവര്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ ഉടനെതന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

https://twitter.com/IndianEmbRiyadh/status/1402202555522945025?s=20

തവക്കല്‍നാ ആപ്ലിക്കേഷനില്‍ വാക്‌സിനേഷന്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യേണ്ടതിന് ഇത് അനിവാര്യമാണെന്ന് എംബസി ട്വീറ്റില്‍ പറഞ്ഞു. വിശദവിവരങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റില്‍ ലഭ്യമാണ്.

Share this story