കോവിഡ് വന്നവർക്ക് രണ്ടാംഡോസ് 6 മാസത്തിനകം മതിയെന്നു സൗദി അറേബ്യ

കോവിഡ് വന്നവർക്ക് രണ്ടാംഡോസ് 6 മാസത്തിനകം മതിയെന്നു സൗദി അറേബ്യ

ജിദ്ദ∙ കോവിഡ് വാക്സീൻ ആദ്യ ഡോസ് എടുത്ത ശേഷം രോഗം ബാധിച്ചവർക്ക് 6 മാസത്തിനകം രണ്ടാമത്തെ ഡോസ് എടുത്താൽ മതിയെന്ന് സൗദി ആരോഗ്യമന്ത്രാലയം.

രോഗം വന്നു മാറിയവർക്കു 6 മാസ കാലയളവിലേക്കുള്ള പ്രതിരോധ ശേഷി സ്വയം ആർജ്ജിക്കുമെന്നതിനാലാണിത്. വാക്സീൻ എടുത്ത ശേഷം കാര്യമായ രോഗലക്ഷണമില്ലെങ്കിൽ ക്വാറന്റീനിൽ ഇരിക്കേണ്ടതില്ല. എന്നാൽ കോവിഡ് രോഗ ലക്ഷണമുണ്ടെങ്കിൽ പിസിആർ പരിശോധന നടത്തി ഉറപ്പുവരുത്തണം. പോസിറ്റീവാണെങ്കിൽ ക്വാറന്റീനിലിരിക്കുകയും വേണം.

Share this story