സൗദിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പാര്‍ട് ടൈം ജോലിക്ക് അനുമതി ഉടനെ
Nov 26, 2019, 19:40 IST
റിയാദ്: സൗദി അറേബ്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ മേഖലയില്‍ പാര്‍ട് ടൈം ജോലിക്കും ബിസിനസ്സിനും ഉടനെ അനുമതിയാകും. ഇതിന് സൗകര്യമൊരുക്കാന്‍ സിവില്‍ സര്‍വീസ് റഗുലേഷന്റെ അനുച്ഛേദം 13 ഭേദഗതി ചെയ്യാന്‍ ശൂറ കൗണ്‍സിലിലെ മാനവവിഭവ സമിതി അനുമതി നല്കി.
അടുത്ത തിങ്കളാഴ്ച ശൂറ സമിതി ഇത് ചര്‍ച്ച ചെയ്യും.