സൗദി-ഖത്തര്‍ ബന്ധം കൂടുതല്‍ ശക്തമാവുന്നു; ഉന്നത നയതന്ത്രജ്ഞര്‍ കൂടിക്കാഴ്ച്ച നടത്തി

സൗദി-ഖത്തര്‍ ബന്ധം കൂടുതല്‍ ശക്തമാവുന്നു; ഉന്നത നയതന്ത്രജ്ഞര്‍ കൂടിക്കാഴ്ച്ച നടത്തി

റിയാദ്: ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ഖത്തറും സൗദിയും തമ്മില്‍ ധാരണ. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഖാലിദ് ബിന്‍ ഫൈസല്‍ അല്‍ സഹ്ലി, സൗദിയിലെ ഖത്തര്‍ എംബസി ആക്ടിംഗ് കൈകാര്യ കര്‍ത്താവ് ഹസ്സന്‍ ബിന്‍ മന്‍സൂര്‍ അല്‍ ഖാത്തറുമായി കൂടിക്കാഴ്ച നടത്തി.

ഗള്‍ഫ് പ്രതിസന്ധിക്ക് ശേഷം ഖത്തറും സൗദിയും നയതന്ത്ര മേഖലയില്‍ കൈവരിച്ച ശക്തമായ നേട്ടങ്ങളെ കുറിച്ച് ഇരുവരും കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു. ഭാവിയില്‍ ബന്ധം ശക്തമാക്കാനായി സ്വീകരിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളെ കുറിച്ചതും ഇരുവരും ചര്‍ച്ച ചെയ്തു.

Share this story