അനധികൃത ഫോറക്‌സ് ഇടപാടിനെതിരെ മുന്നറിയിപ്പുമായി സൗദി

അനധികൃത ഫോറക്‌സ് ഇടപാടിനെതിരെ മുന്നറിയിപ്പുമായി സൗദി

റിയാദ്: വിദേശ നാണ്യ വിനിമയ വിപണിയിലെ അനധികൃത ഇടപാടുകള്‍ക്കെതിരെ മുന്നറിയിപ്പുമായി സൗദി അറേബ്യ. അനധികൃത കമ്പനികളും വ്യക്തികളും നടത്തുന്ന നിയമവിരുദ്ധ ഫോറക്‌സ് ഇടപാടുകള്‍ പുതിയ രൂപത്തിലും തരത്തിലുമാണ് ഇപ്പോഴുള്ളത്.

സര്‍ക്കാര്‍ ഏജന്‍സികളുടെയും ചില സ്വകാര്യ കമ്പനികളുടെ ലോഗോ ഉപയോഗിച്ചാണ് വ്യാജ ഇടപാടുകള്‍ നടത്തുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പ്രമുഖരുടെയും വ്യാജ പ്രസ്താവന പരസ്യമായി നല്‍കിയും തട്ടിപ്പ് നടത്തുന്നുണ്ട്. തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് പ്രവാസികളിലും പൗരന്മാരിലും വിശ്വാസ്യത വരുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്.

ഇരകളെ വലയിലാക്കാന്‍ നൂതനവും വ്യത്യസ്ത രീതിയിലുള്ളതുമായ എണ്ണമറ്റ മാര്‍ഗ്ഗങ്ങള്‍ ഇവര്‍ സ്വീകരിക്കുന്നുണ്ട്. പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത നല്‍കിയും ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ടെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Share this story