സു​ലൈ​മാ​നി​യ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ തു​റ​ന്നു

സു​ലൈ​മാ​നി​യ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ തു​റ​ന്നു

ജി​ദ്ദ: മ​ക്ക​​ക്കും മ​ദീ​ന​ക്കു​മി​ട​യി​ലെ അ​ൽ​ഹ​റ​മൈ​ൻ റെ​യി​ൽ​വേ​യു​ടെ സു​ലൈ​മാ​നി​യ​യി​ലെ സ്​​റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു. അ​ഗ്​​നി​ബാ​ധ​യെ തു​ട​ർ​ന്ന്​ 21 മാ​സ​ത്തോ​ളം അ​ട​ച്ചി​ട്ട ശേ​ഷം ആ​വ​ശ്യ​മാ​യ റി​പ്പ​യ​റി​ങ്​ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ്​ സ്​​റ്റേ​ഷ​ൻ പ​ഴ​യ​തു​പോ​ലെ പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

ചൊ​വ്വാ​ഴ്​​ച മു​ത​ൽ ജി​ദ്ദ​യി​ലെ പ്ര​ധാ​ന സ്​​റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങു​മെ​ന്ന്​ ഗ​താ​ഗ​ത, ലോ​ജി​സ്​​റ്റി​ക്​ സ​ർ​വി​സ്​ മ​ന്ത്രി എ​ൻ​ജി. സ്വാ​ലി​ഹ്​ അ​ൽ​ജാ​സി​ർ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. ജി​ദ്ദ​യി​ലെ പ്ര​ധാ​ന സ്​​റ്റേ​ഷ​നാ​ണ്​ സു​ലൈ​മാ​നി​യ​യി​ലേ​ത്. അ​ഗ്​​നി​ബാ​ധ​യെ തു​ട​ർ​ന്ന്​ സ്​​റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ച​പ്പോ​ൾ പ​ക​രം ജി​ദ്ദ വി​മാ​ന​ത്താ​വ​ള റെ​യി​ൽ​വേ സ്​​റ്റേ​ഷ​നാ​യി​രു​ന്നു യാ​ത്ര​ക്ക്​ ആ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

ന​ഗ​ര​മ​ധ്യ​ത്തി​ലു​ള്ള സു​ലൈ​മാ​നി​യ സ്​​റ്റേ​ഷ​ൻ തു​റ​ന്ന​തോ​ടെ മ​ക്ക, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ വേ​ഗ​ത്തി​ൽ സ്​​റ്റേ​ഷ​നു​ക​ളി​ലെ​ത്താ​ൻ സാ​ധി​ക്കും.

Share this story