ജിദ്ദയിലെ കപ്പല്‍ മോഡല്‍ കെട്ടിടം പൊളിച്ചു തുടങ്ങി

ജിദ്ദയിലെ കപ്പല്‍ മോഡല്‍ കെട്ടിടം പൊളിച്ചു തുടങ്ങി

ജിദ്ദ: നിയമലംഘനങ്ങള്‍ പരിഹരിക്കുമെന്ന ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്ന് ജിദ്ദയിലെ ഷിപ്പ് ബില്‍ഡിംഗ് പൊളിച്ചു തുടങ്ങി. കിംഗ് അബ്ദുല്‍ അസീസ് റോഡിലെ കെട്ടിടം പൊളിച്ചു നീക്കുകയാണെന്ന് നഗരസഭാ അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു.

സമയം നീട്ടി നല്‍കിയിട്ടും ആവശ്യമായ അനുമതികള്‍ നേടിയെടുക്കുന്നതില്‍ കെട്ടിട ഉടമകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പൊളിച്ചുനീക്കുന്നതിലേക്ക് നീങ്ങിയത്.

സുരക്ഷാ സംവിധാനങ്ങളും പാര്‍ക്കിംഗ് സ്ഥലവുമൊക്കെ ഒരുക്കി ആവശ്യമായ നിബന്ധനകള്‍ പാലിക്കുമെന്ന് ഉടമകള്‍ നേരത്തെ ഉറപ്പു നല്‍കിയിരുന്നു.

18 വര്‍ഷം മുമ്പ് നിര്‍മിച്ച കെട്ടിടം ഏതാനും മാസങ്ങള്‍ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നിരുന്നത്. ഇവിടെ വിവിധ റെസ്റ്റോറന്റുകള്‍ തുടങ്ങാനായിരുന്നു സൗദി വ്യാപാര പ്രമുഖന്റെ പദ്ധതി. എന്നാല്‍ നിയമനടപടികളെ തുടര്‍ന്ന് ഇദ്ദേഹം സൗദി വിട്ടു. വിചാരണ പൂര്‍ത്തിയാകുന്നതിനു മുമ്പ് ജാമ്യത്തിലിറങ്ങിയ ഇയാള്‍ നാടുവിടുകയായിരുന്നു.

Share this story