ഉംറ തീർഥാടനം സൗദി പുനരാരംഭിക്കുന്നു; ബുക്കിംഗ് ജൂലൈ 25 മുതൽ

ഉംറ തീർഥാടനം സൗദി പുനരാരംഭിക്കുന്നു; ബുക്കിംഗ് ജൂലൈ 25 മുതൽ

ഉംറ തീർഥാടനം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ സൗദി തുടങ്ങി. ജൂലൈ 25 മുതൽ ഉംറ ബുക്കിംഗ് പുനരാരംഭിക്കും. സൗദി എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് ജൂലൈ 25 മുതൽ ഉംറ പെർമിറ്റ് അനുവദിക്കും. ആദ്യ ഘട്ടത്തിൽ പ്രതിദിനം 20,000 പേർക്കാണ് ഉംറക്ക് അനുമതി നൽകുക.

ഹജ്ജ് തീർഥാടനം ആരംഭിക്കുന്നതിന്റെ ഭാഗമായി ജൂലൈ 11ന് നിർത്തിവച്ചതായിരുന്നു ഉംറ തീർഥാടനം. കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം ഘട്ടംഘട്ടമായി തീർഥാടകരുടെ എണ്ണം വർധിപ്പിച്ച് ഹജ്ജിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്കെത്തിക്കാനാണ് നീക്കം.

Share this story