പ്രതിദിനം ഇരുപതിനായിരം പേർക്ക് ഉംറ ചെയ്യാൻ അനുമതി നൽകുമെന്ന് സൗദി

umrah
പുതിയ ഹിജ്റ വർഷാരംഭം മുതൽ ദിവസവും 20,000 പേർക്ക് ഉംറ ചെയ്യാൻ അനുമതി നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ആഭ്യന്തര തീർഥാടകർക്ക് പുറമെ വിദേശത്ത് നിന്നെത്തുന്നവർക്കും ഉംറ നിർവഹിക്കാനും അവസരമൊരുക്കും. രാജ്യത്തേക്ക് യാത്രാവിലക്കില്ലാത്ത ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കാണ് ഉംറ തീർഥാടനത്തിന് അനുമതിയുണ്ടാകുക. ഇവർക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് രാജ്യത്തേക്ക് പ്രവേശിക്കുവാനും ഉംറ നിർവഹിക്കുവാനും അനുവാദം നൽകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് എൻജിനിയർ ഹിശാം സഈദ് പറഞ്ഞു.
 

Share this story