ശൈഖ് മുഹമ്മദ് ഫാഷന്‍ ഫ്രൈഡേയില്‍ പങ്കെടുത്തു

ശൈഖ് മുഹമ്മദ് ഫാഷന്‍ ഫ്രൈഡേയില്‍ പങ്കെടുത്തു
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രശസ്തമായ ഫാഷന്‍ ഫ്രൈഡേയില്‍ പങ്കെടുത്തു. ദുബൈ റെയിസിങ് കാര്‍ണിവലിലെ പ്രധാനപ്പെട്ട ഇനമാണ് മെയ്ഡാന്‍ റെയ്‌സ്‌കോഴ്‌സില്‍ നടക്കുന്ന ഫാഷന്‍ ഫ്രൈഡേ. ലോകത്തിലെ തന്നെ ഏറ്റവും അഴകുള്ള കുതിരകളാണ് ഫാഷന്‍ ഫ്രൈഡേയില്‍ പങ്കാളികളാവുന്നത്. ഏപ്രില്‍ അഞ്ചിന് നടക്കുന്ന ദുബൈ വേള്‍ഡ് കപ്പിന്റെ മുന്നോടിയായാണ് ഫാഷന്‍ ഫ്രൈഡേ സംഘടിപ്പിച്ചത്. ദുബൈ വേള്‍ഡ് കപ്പില്‍ വിവിധ വിഭാഗങ്ങളിലായി 99 കുതിരകളാണ് മാറ്റുരക്കുക. 1.05 കോടി ദിര്‍ഹമാണ് മൊത്തം സമ്മാനമായി നല്‍കുന്നത്.  

Tags

Share this story