ജിദ്ദയിലെ യു എസ് കോൺസുലേറ്റിന് സമീപം വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു

police line

സൗദി ജിദ്ദയിലെ യു എസ് കോൺസുലേറ്റിന് സമീപമുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. യുഎസ് കോൺസുലേറ്റ് സുരക്ഷാ വിഭാഗത്തിലെ ഗാർഡും അക്രമിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സൗദി അറേബ്യ അറിയിച്ചു. സൗദിയുടെ അന്വേഷണത്തിൽ സഹകരിക്കുന്നതായി യുഎസ് എംബസിയും വ്യക്തമാക്കി. 

ഇന്നലെ വൈകുന്നേരം 6.45ഓടെയാണ് വെടിവെപ്പുണ്ടായത്. തോക്കുമായി ഒരാൾ കാറിൽ നിന്ന് പുറത്തിറങ്ങി വരുന്നത് കണ്ടതോടെ സുരക്ഷാ ജീവനക്കാരനായ നേപ്പാൾ സ്വദേശി വെടിയുതിർത്തു. ഇതോടെ അക്രമിയും തിരികെ വെടിവെച്ചു. രണ്ട് പേരും വെടിയേറ്റ് മരിക്കുകയായിരുന്നു.
 

Share this story