പള്ളികളിൽ സാമൂഹിക അകലം പാലിക്കണം: നിർദ്ദേശം നൽകി കുവൈത്ത്

കുവൈത്ത് സിറ്റി: പള്ളികളിൽ വീണ്ടും സാമൂഹിക അകലം നിർബന്ധമാക്കി കുവൈത്ത്. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ പ്രതിരോധത്തിനായുള്ള നിയന്ത്രണം കർശനമാക്കിയ സാഹചര്യത്തിലാണ് പുതിയ നടപടി. അധികൃതരുടെ നിർദേശാനുസരണം സ്വന്തം വിരിപ്പുകളുമായാണ് വിശ്വാസികൾ പള്ളികളിൽ എത്തിയത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പള്ളിയിലെത്തിയ എല്ലാവരും മാസ്‌ക് ധരിച്ചിരുന്നു. നമസ്‌കാര സമയങ്ങളിൽ ആളുകൾ പള്ളിയിൽ പ്രവേശിച്ച് തിരിച്ചുപോകുന്നതുവരെ വാതിലുകളും ജനാലകളും തുറന്നിടുകയും ചെയ്യുന്നുണ്ട്.

പള്ളികളിലെ ജീവനക്കാരും സന്നദ്ധ പ്രവർത്തകരും പള്ളിക്കകത്ത് അകലം പാലിച്ച് നിൽക്കേണ്ട സ്ഥലം മാർക്ക് ചെയ്തിട്ടുണ്ട്. ആരോഗ്യ സുരക്ഷ മുൻനിർത്തിയുള്ള സർക്കാർ നിർദേശങ്ങൾ പൂർണമായി പാലിക്കാൻ ഇമാമുമാർ ജനങ്ങളോട് ആഹ്വാനം ചെയ്തു.

Share this story