ദുബൈ ജയിലിൽ നിര്യാതനായ തൃശൂർ കുന്നംകുളം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു

Gulf

ദുബൈ : ദുബൈ ജയിലിൽ നിര്യാതനായ തൃശൂർ കുന്നംകുളം സ്വദേശി സനീഷ് (30) ന്റെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ദുബായ് പോർട്ട് റാഷിദ് ജയിലിൽ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്ന സനീഷ് കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. '

ഇതുമായി ബന്ധപ്പെട്ടുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ യുഎഇയിലെ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി സാമൂഹ്യ പ്രവർത്തകൻ നിഹാസ് ഹാഷിം എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. 

മൃതദേഹം ഇപ്പോൾ പോലീസ് മോർച്ചറിയിലാണ് ഉള്ളത്.  നിയമനടപടികൾ ഇപ്പോൾ അവസാനഘട്ടത്തിൽ ആണ് ഉള്ളതെന്നും എത്രയും വേഗം തന്നെ മൃതദേഹം നാട്ടിൽ എത്തിക്കുവാൻ സാധിക്കുമെന്നും സലാം പാപ്പിനിശ്ശേരി പ്രതികരിച്ചു.

Share this story