ക്വാറന്റെയ്ൻ ലംഘിക്കുന്നവർക്ക് കർശന ശിക്ഷ: മുന്നറിയിപ്പ് നൽകി സൗദി പബ്ലിക് പ്രോസിക്യൂഷൻ

Saudi

റിയാദ്: ക്വാറന്റെയ്ൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. കോവിഡ് രോഗം ബാധിച്ചവരും സമ്പർക്കം പുലർത്തിയവരും ക്വാറന്റെയ്ൻ നിയമം ലംഘിച്ചാൽ 2 ലക്ഷം റിയാൽ (39.6 ലക്ഷം രൂപ) പിഴ ഈടാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

നിയമലംഘനം ആവർത്തിക്കുന്നവരിൽ നിന്ന് ഇരട്ടി പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ക്വാറന്റെയൻ ലംഘനം നടത്തുന്നത് വിദേശികളാണെങ്കിൽ നാടുകടത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കോവിഡ് വാക്‌സിൻ എടുത്തവർക്ക് പോസിറ്റീവ് ആയാൽ 7 ദിവസവും വാക്‌സീൻ എടുക്കാത്തവർക്ക് 10 ദിവസവുമാണ് ക്വാറന്റെയ്‌നിൽ കഴിയേണ്ടത്.

Share this story