സിറിയ: അറബ് മന്ത്രിമാരുടെ യോഗത്തില്‍ ശൈഖ് അബ്ദുല്ല പങ്കെടുത്തു

സിറിയ: അറബ് മന്ത്രിമാരുടെ യോഗത്തില്‍ ശൈഖ് അബ്ദുല്ല പങ്കെടുത്തു
റിയാദ്: സിറിയന്‍ വിഷയത്തില്‍ സഊദി തലസ്ഥാനത്ത് നടന്ന അറബ് മന്ത്രിമാരുടെ യോഗത്തില്‍ യുഎഇ ഉപപ്രധാമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പങ്കെടുത്തു. ജോര്‍ദാനിലെ അഖബയില്‍ ഡിസംബര്‍ 14ന് നടന്ന അഖബ സമ്മിറ്റിന്റെ തുടര്‍ച്ചയായാണ് റിയാദില്‍ സമ്മേളനം നടന്നത്. സിറിയയുടെ അഖണ്ഡതയും സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനും രാജ്യത്തിന്റെ വികസനം സാധ്യമാക്കുന്നതിനുമായാണ് യോഗം വിളിച്ചത്. സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല രാജകുമാരന്‍, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ അല്‍ താനി, ജോര്‍ദാന്‍ ഉപപ്രധാമന്ത്രിയും വിദേശകാര്യ പ്രവാസികാര്യ മന്ത്രിയുമായ അയ്മന്‍ സഫാദി, ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈന്‍, ലബനോണ്‍ വിദേശകാര്യമന്ത്രി അബ്ദല്ല റാശിദ് ബൗഹബീബ്, സിറിയന്‍ വിദേശകാര്യ മന്ത്രി അസാദ് അല്‍ ഷിബാനി, ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി, അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബ്ദുല്‍ഗെയ്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags

Share this story