സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ കുടുബം ജിദ്ദയിലെത്തി; ഉടൻ നാട്ടിലെത്തിക്കും
Apr 27, 2023, 08:36 IST

സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളി ആൽബർട്ട് അഗസ്റ്റിന്റെ കുടുംബം ജിദ്ദയിലെത്തി. ഭാര്യ സൈബല്ല, മകൾ അടക്കമുള്ളവരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇവരെ ഉടൻ നാട്ടിലെത്തിക്കും. കുടുംബത്തിന് കൊച്ചിയിലേക്ക് ടിക്കറ്റ് ഏർപാടാക്കിയതായി വി മുരളീധരൻ അറിയിച്ചു
ഓപറേഷൻ കാവേരിയുടെ ഭാഗമായി 1100ഓളം ഇന്ത്യക്കാരെ സുഡാനിൽ നിന്ന് രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഡാനിൽ നിന്ന് തിരികെ വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും തിരിച്ചെത്തിക്കും വരെ ദൗത്യം തുടരും. ആറ് ബാച്ചുകളായാണ് ഓപറേഷൻ കാവേരി വഴി 1100 പേരെ ഒഴിപ്പിച്ചത്. എല്ലാവരെയും ഉടൻ നാട്ടിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു