കോവിഡിനെതിരായ പോരാട്ടം: ഒമാന്​ ലോകാരോഗ്യ സംഘടനയുടെ പ്രശംസ

​​സ്​​ക​ത്ത്​: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​ടെ​ഡ്രോ​സ്​ അ​ഥ​​നോം ​ഗ​ബ്രി​യേ​സ​സ് ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ അ​ൽ സ​ഈ​ദി​യു​മാ​യി ഡോ. ​ടെ​ഡ്രോ​സ്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഒ​മാ​ന്റെ പ​ക​ർ​ച്ച​വ്യാ​ധി സാ​ഹ​ച​ര്യം നേ​രി​ടാ​ൻ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ളു​മെ​ല്ലാം ആ​രോ​ഗ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്​​ച​യി​ൽ വി​ശ​ദീ​ക​രി​ച്ചു​ന​ൽ​കി.

രോ​ഗ​വ്യാ​പ​നം കു​റ​ക്കാ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ സു​പ്രീം ക​മ്മി​റ്റി കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളെ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ പ്ര​ശം​സി​ച്ചു. സു​പ്രീം ക​മ്മി​റ്റി​യു​ടെ ശ​രി​യാ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കൊ​പ്പം ജ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്ന​തും വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ഉ​യ​ർ​ന്ന​തു​മാ​ണ്​ രോ​ഗ​വ്യാ​പ​നം കു​റ​യാ​നു​ള്ള കാ​ര​ണ​മെ​ന്നും ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ പ​റ​ഞ്ഞു. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ സെൻറ​റി​ലെ വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​വും ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ സ​ന്ദ​ർ​ശി​ച്ചു.

Share this story