ചലഞ്ച് ആന്‍ഡ് ഇന്നവേഷന്‍ ഫോറത്തിന്റെ ആദ്യ എഡിഷന്‍ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു

Gulf

ദോഹ: ചലഞ്ച് ആന്‍ഡ് ഇന്നവേഷന്‍ ഫോറത്തിന്റെ ആദ്യ എഡിഷന്‍ 2021  ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. നവംബര്‍ 7 മുതല്‍ 12 വരെയാണ് ഫോറം ഉണ്ടാകുക. 

ഖത്തര്‍ യൂണിവേഴ്സിറ്റി ഓര്‍ഗനൈസര്‍ ആയി പങ്കെടുത്ത പരിപാടിയില്‍ പ്രസിദ്ധീകരണ, വിതരണ മേഖലയിലെ തങ്ങളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാനായി ഖത്തരി പബ്ലിഷേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് നിരവധി ഖത്തരി പ്രസിദ്ധീകരണ സ്ഥാപനങ്ങളുമായി ഫോറത്തില്‍ പങ്കെടുത്തിരുന്നു. 

പഴയ പുസ്തകങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ഉപകരണത്തിന്റെ നൂതനവും വ്യതിരിക്തവുമായ ആശയവുമായി സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിന്റെ ഭാഗത്ത് നിന്ന് ഹസ്സന്‍ ബിന്‍ മുഹമ്മദ് ഫോറത്തില്‍ പങ്കാളിയായി. 

ഈ സയന്റിഫിക് ഫോറത്തില്‍ പങ്കെടുത്തവരുടെ ആഗ്രഹത്തിന് അനുസൃതമായി ശാസ്ത്ര ഗവേഷണം, നവീകരണം, കണ്ടുപിടിത്തം എന്നീ മേഖലകളിലെ പ്രത്യേക പ്രസിദ്ധീകരണങ്ങളുടെ വിതരണത്തിലൂടെ ഖത്തരി പബ്ലിഷേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ഫോറത്തിലെ പങ്കാളിത്തം ശ്രദ്ധേയമായി.

ഗള്‍ഫ് മേഖലയിലെ വിശിഷ്ടമായ പരിപാടിയായിരുന്നു ഈ ഫോറം. ലോകമെമ്പാടുമുള്ള കണ്ടുപിടുത്തക്കാരെ പ്രചോദിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി മത്സരങ്ങള്‍, ഇവന്റുകള്‍, ഇന്ററാക്ടീവ് സയന്‍സ് പ്രോഗ്രാമുകള്‍ എന്നിവ ഈ ഫോറത്തില്‍ ഉള്‍പ്പെടുന്നു.

Share this story