പ്രഥമ എൻ.ടി.വി പുരസ്‌കാരം എം.ഒ. രഘുനാഥിന്

പ്രവാസി എഴുത്തുകാർക്കുള്ള പ്രഥമ എൻ.ടി.വി പുരസ്‌കാരത്തിന് കവിയും എഴുത്തുകാരനുമായ എം. ഒ. രഘുനാഥ് അർഹനായി. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യപ്പെട്ട ലൈബ്രേറിയൻ മരിച്ചിട്ടില്ല, ലേബർക്യാമ്പുകളിലെ തലയിണകൾ എന്നീ കവിതാസമാഹാരങ്ങളുടെ രചയിതാവാണ് എം.ഒ. രഘുനാഥ്. എൻടി. വി ചെയർമാനും മാനേജിങ് ഡയരക്ടറുമായ മാത്തുക്കുട്ടിയും  
പ്രശസ്ത കവിയും വിവർത്തകനുമായ നാലാപ്പാടം പത്മനാഭനും ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു. 

എഴുത്തുകാരനും അധ്യാപകനുമായ മുരളി മംഗലത്ത്, മാധ്യമ പ്രവർത്തകരായ വിപിൻദാസ്, രശ്മി രവീന്ദ്രൻ, പ്രവാസി ക്ഷേമനിധി ഡയറക്ടറും ലോക കേരള സഭാംഗവുമായ ആർ.പി. മുരളി, മാസ് ഷാർജ സെക്രെട്ടറി ബി.കെ. മനു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇസ്മായിൽ മേലടി, ബഷീർ തിക്കോടി, പി.ശിവപ്രസാദ്,  സലീം അയ്യനത്ത്, അശോക് കുമാർ, രാധാകൃഷ്ണൻ ചുഴലി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Share this story