അബൂദാബിയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണം തകർത്തു

abudhabi

അബൂദാബിക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ വ്യോമാക്രമണ ശ്രമം. ഹൂതികൾ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തകർന്ന മിസൈലുകളുടെ അവശിഷ്ടങ്ങൾ അബുദാബിയുടെ വിജന പ്രദേശങ്ങളിലാണ് പതിച്ചത്. ഇതിനാൽ ആക്രമണത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി

ഏതുതരത്തിലുള്ള ഭീഷണിയും നേരിടാൻ രാജ്യം സന്നദ്ധമാണ്. യുഎഇയെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കും അതേസമയം വാർത്തകൾ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുമാത്രമേ സ്വീകരിക്കാവൂ എന്നും അധികൃതർ ആവശ്യപ്പെട്ടു. കഴിഞ്ഞാഴ്ച ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർ അബുദാബിയിൽ കൊല്ലപ്പെട്ടിരുന്നു.
 

Share this story