രാജ്യം വിട്ടുപോയാലും പ്രവാസികള്‍ക്ക് സ്വത്തുക്കള്‍ക്ക് മേല്‍ ഉടമസ്ഥാവകാശം ഉണ്ടാകുമെന്ന് ആസൂത്രണ മന്ത്രാലയം

പ്രവാസികള്‍ക്ക് തങ്ങളുടെ കെട്ടിടങ്ങള്‍ വാടകയ്ക്ക് കൊടുക്കാന്‍ സാധിക്കും

മസ്‌കത്ത്: ഒമാനില്‍ കൈവശപ്പണയ പദ്ധതി പ്രകാരം ഫ്‌ളാറ്റുകളും കെട്ടിടങ്ങളും വാങ്ങിയ പ്രവാസികള്‍ക്ക് രാജ്യം വിട്ടുപോയാലും അവര്‍ക്ക് തങ്ങളുടെ സ്വത്തുക്കളുടെ മേല്‍ ഉടമസ്ഥാവകാശം ഉണ്ടാകുമെന്ന് ഭവന നഗര ആസൂത്രണ മന്ത്രാലയം അറിയിച്ചു. കൈവശപ്പണയ പദ്ധതി പ്രാകരം വാങ്ങുന്ന കെട്ടിടങ്ങളുടെ കാലാവധി 50 വര്‍ഷം വരെയായിരുന്നു. എന്നാല്‍ പദ്ധതിയുടെ കാലയളവ് ഇപ്പോള്‍ 99 വര്‍ഷത്തേക്ക് നീട്ടിയിട്ടുണ്ട്.

ഇതുപ്രകാരം ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, വാണിജ്യ കെട്ടിടങ്ങള്‍ തുടങ്ങിയവയുള്ള പ്രവാസികള്‍ക്ക് തങ്ങളുടെ തൊഴില്‍ വിസാ കാലാവധി കഴിഞ്ഞ് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടി വന്നാലും ഒമാനിലെ സ്വത്തുക്കള്‍ സൂക്ഷിക്കാന്‍ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 

പ്രവാസികള്‍ക്ക് രാജ്യം വിട്ടുപോയാലും തങ്ങളുടെ കെട്ടിടങ്ങള്‍ വാടകയ്ക്ക് കൊടുക്കാന്‍ സാധിക്കും. കൂടാതെ സ്വത്തുകള്‍ കൈകാര്യം ചെയ്യാനോ അവയുടെ മേല്‍നോട്ടം വഹിക്കാനോ വേണ്ടി സ്ഥലക്കച്ചവടക്കാരെയോ മീഡിയേഷന്‍ ഓഫീസിനെയോ ഏല്‍പ്പിക്കാം. അതേസമയം, കൈവശപ്പണയ പദ്ധതിക്ക് കീഴിലുള്ള പ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച പ്രവാസികള്‍ക്ക് ഓമാന്‍ വിട്ടുപോയാലും അവയുടെ ഉടമസ്ഥാവകാശം ലഭിക്കുകയുള്ളു.

അമേറത്തില്‍ അല്‍ അമേറത്ത് അല്‍ ഹാഷിയ 1, അല്‍ നഹ്ദ സിറ്റി 2, 3, 4, 5 ഘട്ടങ്ങള്‍, അല്‍ അമേറത്ത് അല്‍ മുഹാജ് 1, 2 എന്നിവടങ്ങളാണ് പദ്ധതിക്ക് കീഴില്‍ വരുന്നത്. ബൗഷറില്‍ ബൗഷര്‍ ഫേസ് 1, 2, 3, മിസ്ഫാ ഫേസ് 2, ഘാല ഹൈറ്റ്‌സ് ഫേസ്  1, 2, ബൗഷര്‍ അല്‍ വാത്തിയാ ഫേസ് 2, അല്‍ ഖുവൈര്‍ ഫേസ് എന്നിവടങ്ങളും സീബിലെ മൂന്ന് പ്രദേശങ്ങളായ അല്‍ മാവലെ 5, അല്‍ ഖൗദ് 2, അല്‍ മാബെല ഫേസ് എന്നിവടങ്ങളും പദ്ധതിക്ക് കീഴില്‍ വരുന്നവയാണ്.

Share this story