അബ്ദുൽ റഹീമിന്റെ മോചനം; ദയാധനം റിയാദ് കോടതിയിലെത്തി, ജൂൺ അവസാനത്തോടെ മോചനം സാധ്യമാകും

അബ്ദുൽ നഹീം

റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച ദയാധനം റിയാദ് കോടതിയിലെത്തി. ഇരുവിഭാഗവും കോടതിയിൽ എത്തി, ഒത്തുതീർപ്പ് വ്യവസ്ഥകളിൽ ഒപ്പുവയ്ക്കുന്നതോടെ റഹീമിന്റെ മോചനം സാധ്യമാകും. 34 കോടി രൂപയുടെ (15 മില്യൻ റിയാൽ) ചെക്കാണ് റിയാദിലെ കോടതിയിൽ എത്തിയത്. 

ഈ മാസം അവസാനത്തോടെ റഹീമിൻ്റെ മോചനം സാധ്യമാകുമെന്നാണ് കരുതുന്നത്. മോചനത്തിന് സ്വരൂപിച്ച 15 മില്യൻ റിയാൽ റിയാദ് ഗവർണറേറ്റിന് ഇന്ത്യൻ എംബസി ഇക്കഴിഞ്ഞ മൂന്നിനാണ് കൈമാറിയത്. വധശിക്ഷ പിൻവലിച്ച് അനുരഞ്ജന കരാറിൽ വാദി, പ്രതി ഭാഗം പ്രതിനിധികൾ ഒപ്പുവച്ച ശേഷമാണ് ചെക്ക് കൈമാറിയത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി, അറ്റോർണി സിദ്ദീഖ് തുവ്വൂർ എന്നിവർ റിയാദ് ഗവർണറേറ്റിലെത്തിയാണ് റിയാദ് ക്രമിനൽ കോടതി ചീഫ് ജസ്റ്റിസിൻ്റെ പേരിലുള്ള 15 മില്യൻ റിയാലിന്റെ ചെക്ക് കൈമാറിയത്.

Share this story